കല്പറ്റ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വീഡിയോ അയച്ചയാളെ വയനാട് സൈബര്‍ ക്രൈം പോലീസ്  അറസ്റ്റ് ചെയ്തു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍ ശേഖരിച്ച് വീഡിയോകോള്‍ ചെയ്യുകയും സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കുകയും ചെയ്ത തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവിനെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്ന് പിടികൂടിയത്. 

ഇയാള്‍ക്കെതിരേ വയനാട് ജില്ലയില്‍നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്‌നാട്ടില്‍നിന്നും കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ സലാം, ഷുക്കൂര്‍, രഞ്ജിത്ത്, പ്രവീണ്‍ എന്നിവരാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Content Highlights: man arrested for sending obscene video to girls