നെടുമങ്ങാട് : വനിതാ പഞ്ചായത്തംഗത്തിന്റെ മൊബൈല്‍ഫോണിലേക്ക് അശ്ലീലവീഡിയോകളയച്ച കേസില്‍ കന്യാകുമാരി വിളവന്‍കോട് വെള്ളാംകോട് പന്തലുവിള പള്ളിക്ക് സമീപം ഡോര്‍ നമ്പര്‍ 1/150ല്‍ വിജയകുമാറിനെ (ദേവരാജ്-40) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. 

അശ്ലീലവീഡിയോകളയച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്. പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.