ബെംഗളൂരു: ഫോണിലൂടെ സ്ത്രീകൾ ഉൾപ്പെടെ 200-ലേറെ പേർക്ക് സ്വന്തം നഗ്നചിത്രം അയച്ചുകൊടുത്തയാൾ അറസ്റ്റിൽ. ചിത്രദുർഗ ചല്ലക്കരെ സ്വദേശി ഒ. രാമകൃഷ്ണ (54) യാണ് അറസ്റ്റിലായത്.

അറിയാത്ത നമ്പറിൽനിന്ന് വാട്സാപ്പ്വഴി നഗ്നചിത്രങ്ങൾ ലഭിക്കുന്നതായി ഒരാഴ്ചമുമ്പ് ചല്ലക്കരെ സ്വദേശികളായ ചിലർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ചിത്രത്തിൽ കണ്ടയാളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ചിത്രങ്ങൾ അയച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച ചല്ലക്കരയിലെ വീട്ടിൽനിന്ന് രാമകൃഷ്ണയെ പിടികൂടിയത്.

നഗ്നചിത്രങ്ങൾ അയച്ചത് താനാണെന്ന് രാമകൃഷ്ണ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചല്ലക്കരയിൽമാത്രം 50-ലധികം സ്ത്രീകൾക്ക് ചിത്രങ്ങൾ ലഭിച്ചെങ്കിലും പലരും പരാതി നൽകാൻ മടിച്ചു. സ്ത്രീകളോട് ചിത്രങ്ങൾ അയച്ചുതരാനും രാമകൃഷ്ണ ആവശ്യപ്പെട്ടിരുന്നു.

Content Highlights:man arrested for sending his nude photos to others