കുന്നിക്കോട് : ഭിന്നശേഷിക്കാരിയായ 35-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഒരാളെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തു.

തലവൂര്‍ നടുത്തേരി മേലേപ്പുര മാംവിളപുത്തന്‍വീട്ടില്‍ അനി (44) ആണ് പിടിയിലായത്. ഇയാള്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.

ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. സഹോദരിനല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുന്നിക്കോട് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. കുടുംബവുമായി അകന്നുകഴിയുന്ന ഇയാള്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ 2014-ലും അറസ്റ്റിലായിട്ടുണ്ട്.