പാലാ: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പാലാ പോലീസ് അറസ്റ്റുചെയ്തു. വലവൂര്‍ തെക്കേ പറത്താനത്ത് പി.ജി.സജി (54) ആണ് പിടിയിലായത്. 

യുവതിയുടെ അമ്മ കിടപ്പുരോഗിയാണ്. അച്ഛന്‍ ജോലിക്കുപോകുന്ന സമയംനോക്കി ടി.വി.കാണാനെന്ന വ്യാജേന പ്രതി വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.തോംസണ്‍, എസ്.ഐ. ഷാജി സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.