കൊല്ലം:വിവാഹവാഗ്ദാനംനല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. ഓയൂര്‍ തച്ചക്കോട് മനങ്ങാട് അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (23) ആണ് പോലീസ് പിടിയിലായത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന യുവതിയുമായി ഇയാള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് പരിചയത്തിലായത്.

കേരളപുരത്തും കരിക്കോട്ടുമുള്ള വീടുകളില്‍വെച്ച് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി ഗര്‍ഭച്ഛിദ്രത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയവേ അവിടെവെച്ചും ഇവരെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊല്ലം അസിസ്റ്റന്റ് കമ്മിഷണര്‍ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തില്‍ കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദ്, എസ്.ഐ.മാരായ അനീഷ്, ബി.തുളസീധരന്‍ പിള്ള, ജയന്‍ കെ.സക്കറിയ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.