പെരിഞ്ഞനം(തൃശ്ശൂര്‍): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍.

മതിലകം പുതിയകാവ് സ്വദേശി പെരുന്തറ വീട്ടില്‍ മുഹമ്മദ് ബഷീറി (64)നെയാണ് അറസ്റ്റ് ചെയ്തത്. 2017 മുതല്‍ 2019 വരെയാണ് പ്രായപൂര്‍ത്തിയാകാത്ത, ബന്ധുവായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സംഭവശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി കഴിഞ്ഞദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. റൂറല്‍ എസ്.പി. ജി. പൂങ്കുഴലിയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ കയ്പമംഗലം എസ്.ഐ. പി. സുജിത്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐ.മാരായ പാട്രിക്ക്, റോയ്, പോലീസുകാരായ അനൂപ്, റാഫി, സിനോജ്, വിനീത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.