പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. ആലപ്പുഴ ലജനത്ത് നവരോജി പുരയിടം ഇര്‍ഷാദ് (19) ആണ് പിടിയിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങളും പ്രതി കൈക്കലാക്കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പാലായിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. 

സി.ഐ കെ.പി.തോംസണ്‍, എ.എസ്.ഐ. മാരായ സിബിമോന്‍, ജോജന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.