കോതമംഗലം: സാമൂഹിക മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലൂര്‍കാട് മരതൂര്‍ പരപ്പനാട്ട് വീട്ടില്‍ രാകേഷി(രാകു 33) നെയാണ് കല്ലൂര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. 

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയാണ് പീഡനത്തിനിരയാക്കിയത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ.ജെ.പീറ്റര്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ കുളിക്കുന്ന കടവില്‍ ഒളിഞ്ഞു നോക്കിയതിനും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.