ചെങ്ങന്നൂര്‍: വിവാഹവാഗ്ദാനം നല്‍കി പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയില്‍. കുന്നന്താനം ആഞ്ഞിലിത്താനം പഴംപള്ളില്‍ അജീഷ് യോഹന്നാ(35)നെയാണു ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. 22-നാണു പാണ്ടനാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട് പൊള്ളാച്ചിയില്‍ ഒളിച്ചുതാമസിപ്പിച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ എസ്.ഐ. എസ്. നിതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്. അജീഷ് വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമാണെന്നു പോലീസ് പറഞ്ഞു.