കാഞ്ഞങ്ങാട്: അഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ 42-കാരനാണ് പിടിയിലായത്. രണ്ടുമാസം മുന്‍പായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ പ്രതി ഒളിവില്‍ പോയതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. 

ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചതിനാല്‍ വിവരം എല്ലാ വിമാനത്താവളങ്ങളിലും നല്‍കി. കഴിഞ്ഞദിവസം ബെംഗളൂരു വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും ഹൊസ്ദുര്‍ഗ് പോലീസില്‍ വിവരം കൈമാറുകയും ചെയ്തു. പോലീസ് വിമാനത്താളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് കാഞ്ഞങ്ങാട്ടെത്തിച്ചു. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.