പഴയങ്ങാടി: മാട്ടൂലില്‍ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 40-കാരന്‍ അറസ്റ്റില്‍. മാട്ടൂല്‍ സെന്ററിലെ റസില്‍ (40) ആണ് അറസ്റ്റിലായത്. 

പീഡനത്തിനിരയായ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ്ലെന്‍ പ്രവര്‍ത്തകരെ അറിയിച്ചു. പഴയങ്ങാടി പോലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.