Prabinമണ്ണുത്തി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. മണ്ണുത്തി പറപ്പിള്ളി പ്രബി ( 21) നെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് സംഭവം.

മാടക്കത്തറ കോളേജിലേയ്ക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ ബസില്‍നിന്ന് വിളിച്ചിറക്കി ഭീഷണിപ്പെടുത്തി ഓട്ടോയില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു.

മണ്ണുത്തി-മാടക്കത്തറ റോഡിലെ സി.സി.ടി.വി. ദ്യശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് തെളിവുകള്‍ കണ്ടെത്തിയത്. പ്രതിയെ ഓട്ടോറിക്ഷ ഡ്രൈവറും പെണ്‍കുട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോക്സോ കേസാണ് പ്രതിക്കെതിരെ എടുത്തത്. മണ്ണുത്തി എസ്.ഐ. പി.എം. രതീഷ്, എ.എസ്.ഐ. ജയചന്ദ്രന്‍, സി.പി.ഒ.മാരായ അജയഘോഷ്, നീലകണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് വ്യാഴാഴ്ച മാടക്കത്തറയില്‍ നിന്ന് പ്രതിയെ പിടിക്കൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.