കാട്ടാക്കട: വീട്ടമ്മമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിപ്പിച്ചയാളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.

പൂവച്ചല്‍ ശാസ്താംകോണം വി.എസ്.സദനത്തില്‍ അരുണ്‍കുമാറാണ്(30) പിടിയിലായത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്നാണ് പ്രതി പകര്‍ത്തിയെടുത്തിരുന്നതെന്ന് പോലീസ് അറിയിച്ചു.

സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇന്‍സ്പെക്ടര്‍ ടി.ആര്‍.കിരണ്‍, എസ്.ഐ. ജയശങ്കര്‍, എ.എസ്.ഐ. നജീബ്, സി.പി.ഒ.മാരായ അഭിലാഷ് ജോസ്, മണികണ്ഠന്‍, ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.