കൊട്ടിയം : വീട്ടില്‍ കിടന്നുറങ്ങിയ വീട്ടമ്മയെ പുലര്‍ച്ചെ കടന്നുപിടിച്ച കേസില്‍ യുവാവിനെ കണ്ണനല്ലൂര്‍ പോലീസ് പിടികൂടി. കണ്ണനല്ലൂര്‍ ടി.ബി.ജങ്ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ പ്രസാദ് (36) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വീടിന്റെ ജനാലയ്കരികില്‍ കിടന്നുറങ്ങിയ വിധവയായ വീട്ടമ്മയെ ഇയാള്‍ കടന്നു പിടിച്ചത്. ഇവര്‍ നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

യുവതി കണ്ണനല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അറസ്റ്റുണ്ടായത്. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍, എസ്.ഐ. സജീവ്, എ.എസ്.ഐ. ഹരിസോമന്‍, സി.പി.ഒ. മുഹമ്മദ് നജീബ്, സുധ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.