മൂവാറ്റുപുഴ: ഉടമസ്ഥൻ അയച്ച ആളെന്ന പേരിൽ ബ്യൂട്ടിപാർലറിൽ കയറി ജീവനക്കാരിയെ അപമാനിച്ച ആളെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി മല്ലപ്പള്ളി രാജേഷ് ജോർജിനെ (45)യാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച പകലാണ് സംഭവം. സ്ത്രീകൾ മാത്രം ജോലിചെയ്യുന്ന സ്ഥാപനത്തിൽ കയറി ഉടമസ്ഥൻ പറഞ്ഞുവിട്ട ആളെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും തുടർന്ന്, ജീവനക്കാരിയെ കടന്നുപിടിക്കുകയുമായിരുന്നു.

പല പോലീസ് സ്റ്റേഷനുകളിലും സമാനമായ സംഭവങ്ങളിൽ ഇയാൾക്കെതിരേ കേസുണ്ട്. പലവട്ടം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ ജി. അനൂപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ഷിബു ഇ.ആർ., സി.പി.ഒ. ബിജി മാത്യു എന്നിവരാണ് അറസ്റ്റ് ചെയ്തത്.

Content Highlights:man arrested for molesting woman in beauty parlour