കോഴിക്കോട്: നഗരത്തില്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍. കീഴരിയൂര്‍ എരവത്ത്താഴെ മീത്തല്‍ നിജില്‍ (30) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ബി.ഇ.എം. സ്‌കൂളിന് പിന്നിലുള്ള വഴിയിലൂടെ നടക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ വഴിചോദിച്ച് ഒപ്പം കൂടി. വഴിയറിയില്ലെന്ന് മറുപടി പറയുന്നതിനിടെ ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. 

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പിങ്ക് പോലീസിന് കൈമാറി. കസബ എസ്.ഐ. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.