വിദ്യാനഗര്‍: കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി പൂര്‍വവിദ്യാര്‍ഥികള്‍ സ്‌കൂളിന് കൈമാറിയ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരിയ ആയമ്പാറയിലെ ഹബീബ് റഹ്‌മാനെ(27)യാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചത്.

ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വാതിലിന്റെ പൂട്ട് തകര്‍ത്ത് കഴിഞ്ഞ ജൂലായിലാണ് ഏഴ് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നത്. ഫോണുകള്‍ മംഗളൂരുവിലെയും പരിസരങ്ങളിലെയും കടകളിലൂടെ വില്പന നടത്തി.

അഞ്ചെണ്ണം പോലീസ് കണ്ടെത്തി. കാസര്‍കോട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി നിരവധി വീട് കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഹബീബ് റഹ്‌മാനെന്ന് വി.വി.മനോജ് പറഞ്ഞു. വിദ്യാനഗര്‍ എസ്.ഐ. കെ.പ്രശാന്ത്, എ.എസ്.ഐ. രഘുനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാന്ത്, സിയാദ്, സലാം തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.