ചാലക്കുടി: ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയെ ശല്യം ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

വെള്ളാഞ്ചിറ പൊരുന്നകുന്ന് തറയില്‍ അജിത്താ(27)ണ് അറസ്റ്റിലായത്. എസ്.എച്ച്. കോളേജ് പരിസരത്തുവെച്ചാണ് സംഭവം. നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ അറിയിക്കുകയായിരുന്നു. .