പരവൂര്‍ : സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരന്തരം ശല്യംചെയ്ത യുവാവിനെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു.കുറുമണ്ടല്‍ ചരുവിള കോളനിയില്‍ മനു(22)വിനെയാണ് ഇന്‍സ്‌പെക്ടര്‍ എ.നാസറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

വിദ്യാര്‍ഥിനിയെ ഇയാള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് സ്ഥിരമായി ശല്യപ്പെടുത്തുകയായിരുന്നു. ഇയാളെ അവഗണിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തിയും ഉപദ്രവം തുടര്‍ന്നു. ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് താമസം മാറ്റി. വീണ്ടും ഇയാള്‍ പിന്തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതിപ്പെട്ടത്.

എസ്.ഐ.മാരായ നിതിന്‍ നളന്‍, നിസാം, എസ്.സി.പി.ഒ. ശ്രീലത, ജയേഷ്, സായിറാം എന്നിവരടങ്ങിയ സംഘമാണ് മനുവിനെ പിടികൂടിയത്.