എടക്കര: പതിനാറുകാരന് മദ്യവും പുകയില ഉത്പന്നങ്ങളും നല്‍കിയെന്ന കേസില്‍ പുന്നയ്ക്കല്‍ പാറോപ്പാടത്ത് സുബ്രഹ്‌മണ്യനെ (നാണി-50) വഴിക്കടവ് പോലീസ് പിടികൂടി.

ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടിയില്‍വന്ന മാറ്റങ്ങള്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. ടര്‍ഫില്‍ കളികാണാന്‍ പോയപ്പോള്‍ ഉണ്ടായ സൗഹൃദം മുതലെടുത്താണ് കുട്ടിക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കിയത്.