ഒറ്റപ്പാലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അകലൂര്‍ പള്ളത്തൊടിയില്‍ രതീഷ് (33) എന്ന പ്രഭുവിനെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈല്‍ഫോണ്‍ വഴിയാണ് രതീഷ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് രതീഷിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ്‌ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.