ആലപ്പുഴ: സാമുദായിക സൗഹാര്‍ദംതകര്‍ക്കുന്ന സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചതിനു യുവാവ് അറസ്റ്റില്‍. കായംകുളം പത്തിയൂര്‍ എരുവ മുറിയില്‍ കിഴക്കേവീട്ടില്‍ തറയില്‍ അമീര്‍ സുഹൈലിനെയാണ് (24) കായംകുളം പോലീസ് അറസ്റ്റുചെയ്തത്.

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കായംകുളത്തു നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പ്രകോപനപരമായ രീതിയില്‍ മുദ്രാവാക്യം മുഴക്കുകയും വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.