എടക്കര: സ്ത്രീകളുടെ കുളിമുറിദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ്‌ചെയ്തു. മാമാങ്കര കോരനകത്ത് സെയ്ഫുദ്ദീന്‍ (കൊളക്കോയി സെയ്ഫുദ്ദീന്‍-27) ആണ് നാട്ടുകാരുടെ പരാതിയില്‍ പിടിയിലായത്.

മൊബൈല്‍ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. എസ്.ഐ. ടി. അജയ്കുമാര്‍, പോലീസുകാരായ റിയാസ് ചീനി, എം.എസ്. അനീഷ്, ജിയോ ജേക്കബ്, കെ. അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.