കൊട്ടാരക്കര : വീട്ടമ്മയെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈയ്യംകുന്ന് വിജയ നഗര്‍ ഗ്രേസ്ഭവനില്‍ ബിജു എം.നായരാണ് (45) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഇയാള്‍ ഭാര്യ ഗീതയെ (44) മര്‍ദിച്ചത്. സമീപമുള്ള കൗണ്‍സിലര്‍ പവിജയുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് അവര്‍ രക്ഷപ്പെട്ടത്. 

രണ്ടുദിവസംമുന്‍പും ഇയാള്‍ ഗീതയെ മര്‍ദിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഗീതയെ കിട്ടാത്തതിനാല്‍ വീട്ടിലെ ആടിനെ ഇയാള്‍ വെട്ടിക്കൊല്ലുകയും ചെയ്തിരുന്നു. മദ്യക്കുപ്പി കണ്ടില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം രാത്രി ഗീതയെ മര്‍ദിച്ചത്. വെട്ടാന്‍ കത്തി ഓങ്ങിയതോടെ വീടിന്റെ പിന്‍വാതില്‍ തുറന്ന് ഗീത പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഗീത കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കൊട്ടാരക്കരയില്‍ പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥനാണ് ബിജു എം.നായര്‍.