വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍.കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് തന്നത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞശേഷം ഭാര്യയെയും മകനെയും മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ അമ്മയെയും മര്‍ദിച്ചു.

മൂവരുടെയും പരാതിയെതുടര്‍ന്നാണ് വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തത്.