ഹരിപ്പാട്: കഞ്ചാവുവില്‍പ്പന ചോദ്യംചെയ്ത ബന്ധുവിന്റെ മുഖത്ത് കുരുമുളകു സ്‌പ്രേ അടിച്ചശേഷം ആക്രമിച്ച കേസിലെ ഒന്നാംപ്രതി പിടിയില്‍. കരുവാറ്റ വടക്ക് ചാമപ്പറമ്പില്‍ അരുണ്‍മോഹനാ(22)ണ് അറസ്റ്റിലായത്. ഇയാളുടെ ബന്ധുവായ കരുവാറ്റ വടക്ക് പാലപ്പറമ്പില്‍ കോളനിയില്‍ രതീഷാണ് ഒരാഴ്ചമുന്‍പ് ആക്രമിക്കപ്പെട്ടത്.

അരുണ്‍ കഞ്ചാവുകേസുകളിലെ പ്രതികളുമായി സഹകരിക്കുന്നത് ബന്ധുക്കള്‍ വിലക്കി. തുടര്‍ന്ന് കന്നുകാലിപ്പാലം - ബ്രദേഴ്സ് കടവ് റോഡില്‍െവച്ചാണ് രതീഷ് ആക്രമിക്കപ്പെട്ടതെന്നു പോലീസ് പറഞ്ഞു. രതീഷിന്റെ സ്‌കൂട്ടര്‍ തട്ടിയെടുത്തുകടന്ന പ്രതികള്‍ കല്പകവാടിക്കു സമീപത്തെത്തിച്ചശേഷം തീവെച്ചു നശിപ്പിച്ചു.

ഹരിപ്പാട് എസ്.എച്ച്.ഒ. ബിജു വി. നായര്‍, എസ്.ഐ. മാരായ ഗിരീഷ്, ഹുസൈന്‍, എ.എസ്.ഐ. മാരായ ലേഖ, യേശുദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.