ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സലൂണില്‍ ജോലിചെയ്യുന്ന യുവാവിനെയും യുവതിയെയുമാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. 

മദ്യലഹരിയിലാണ് യുവാവും പെണ്‍സുഹൃത്തും രാഷ്ട്രപതി ഭവനില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

Content Highlights: man and woman tried to enter rashtrapathi bhavan arrested