ശ്രീകാര്യം(തിരുവനന്തപുരം): പാങ്ങപ്പാറ കൈരളി നഗറില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. വഞ്ചിയൂര്‍ സ്വദേശി സുനില്‍(45), ചേര്‍ത്തല സ്വദേശിനി റൂബി ബാബു(35) എന്നിവരാണ് മരിച്ചത്.

റൂബി തൂങ്ങിമരിച്ചെന്നും താനും മരിക്കുകയാണെന്നും സുനില്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചുപറഞ്ഞു. സുഹൃത്ത് ഉടന്‍തന്നെ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു.

അകത്തു കടന്ന് നോക്കുമ്പോള്‍ റൂബി ബാബുവിന്റെ മൃതദേഹം താഴത്തെ നിലയിലെ കിടപ്പുമുറിയിലെ കട്ടിലിലും സുനിലിനെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. റൂബിയുടെ കഴുത്തിലെ കയര്‍ അറുത്തു മാറ്റിയിരുന്നു. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണോയെന്നു പോലീസ് അന്വേഷിക്കുകയാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: man and woman sunil and ruby babu found dead in sreekaryam