ചെന്നൈ: ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടയാളെയും മകളെയും മഹാബലിപുരത്തെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒട്ടേരി സ്വദേശികളായ രവിചന്ദ്രന്‍ (47), ദീക്ഷിത (8) എന്നിവരാണ് മരിച്ചത്.

കുട്ടിക്ക് വിഷം കൊടുത്ത് രവിചന്ദ്രന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഒട്ടേരിയിലെ ഒരു ഫാക്ടറിയില്‍ ജീവനക്കാരനായിരുന്ന രവിചന്ദ്രന് ലോക്ഡൗണ്‍ കാലത്താണ് ജോലി നഷ്ടപ്പെട്ടെന്ന് പോലീസ് പറഞ്ഞു.

ഇതേത്തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. അതോടെ രവിചന്ദ്രന്‍ മാനോവിഷമത്തിലായിരുന്നതായി പറയപ്പെടുന്നു. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് ലോഡ്ജ് മുറിയില്‍നിന്നു കണ്ടെത്തി. മൃതദേഹങ്ങള്‍ ചെങ്കല്‍പ്പെട്ട് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)