കൊച്ചി: മലയാറ്റൂർ പാറമട സ്ഫോടന കേസിൽ തിങ്കളാഴ്ച മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. പാറമടയുടെ ജനറൽ മാനേജർ മലയാറ്റൂർ ഇല്ലിത്തോട് ഒറവുംകണ്ടത്തിൽ വീട്ടിൽ ഷിജിൽ (40) നടത്തിപ്പുകാരനായ ബെന്നിയെ ഒളിവിൽ പോകാൻ സഹായിച്ച നടുവട്ടം കണ്ണാംപറമ്പിൽ സാബു (46) തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ ദീപക് (34) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിപ്പുകാരനായ ബെന്നിയെ ബെംഗളൂരുവിൽ നിന്നും പിടികൂടിയിരുന്നു. ഇതോടെ രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ട പാറമട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ പോലീസ് പ്രത്യേസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്
പെരുമ്പാവൂർ ഡി.വൈ.എസ്.പി ബിജുമോൻ, എസ്.എച്ച്.ഒ എം.ബി ലത്തീഫ്, എസ്.ഐ.മാരായ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മനോജ്, മാഹിൻ ഷാ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Content Highlights:malayattoor quarry blast three more accused arrested