മംഗളൂരു: വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി വിദ്യാര്‍ഥിനി മരിച്ചു. ബല്‍ത്തങ്ങടി ഗണ്ടിബാഗിലു ദേവഗിരി ചേനപ്പള്ളി വിജുവിന്റെ മകള്‍ വിന്‍സി(20) ആണ് മരിച്ചത്. 

ബല്‍ത്തങ്ങടിയിലെ സ്വകാര്യ കോളേജില്‍ അവസാനവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു. 10 ദിവസം മുമ്പ് വിഷം അകത്തുചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിന്‍സി ചൊവ്വാഴ്ചയാണ് മരിച്ചത്. വിഷം കഴിക്കാനുള്ള കാരണം വ്യക്തമല്ല. ധര്‍മസ്ഥല പോലീസ് കേസെടുത്തു.