ആലക്കോട്: വെള്ളാട് സ്വദേശിയായ നഴ്‌സിനെ സൗദിയില്‍ ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.വെള്ളാട് മുക്കിടിക്കാട്ടില്‍ ജോണിന്റെയും സെലിന്റെയും മകള്‍ ജോമി ജോണ്‍ സെലിന്‍ (28) ആണ് മരിച്ചത്. 

രണ്ടുമാസം മുമ്പ് നാട്ടില്‍വന്ന് മടങ്ങിയതായിരുന്നു. അല്‍ ഖോബാറി സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരികയാകുന്നു.ഓപ്പറേഷന്‍ തിയേറ്ററിന് സമീപം കുളിമുറിയിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ശരീരത്തില്‍ പരിക്കുകളൊന്നും കാണാനില്ല.

ബുധനാഴ്ച മുതല്‍ സെലിനെ കാണാനില്ലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചുവരുന്നു. മലയാളി സംഘടനാപ്രവര്‍ത്തകര്‍ സഹായവുമായി പ്രവര്‍ത്തിക്കുന്നുണ്ട്.