അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി വനിതയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മിനു നായരുടെ(48) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ സ്റ്റെനോഗ്രാഫറായിരുന്നു. ഒരാഴ്ചയായി പനി ബാധിച്ച ഇവര്‍ സിവില്‍ ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയശേഷം തൂങ്ങിമരിച്ചു. 

ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന മിനുവിന്റെ അമ്മ പാലക്കാടും അച്ഛന്‍ തിരുവനന്തപുരവും സ്വദേശികളാണ്. മകള്‍ വിവാഹിതയായി ഓസ്ട്രേലിയയിലാണ്. പ്‌ളസ് ടു വിദ്യാര്‍ഥിയായ ഒരു മകനുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: malayali covid patient commits suicide in gujarat