കാക്കനാട്: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ സാമ്പത്തിക തട്ടിപ്പ് കേസിൽ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു.

സനു റിമാൻഡിൽ കഴിയുന്ന കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ക്വാറന്റീൻ സെന്ററിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ സനുവിനെ വിട്ടുകിട്ടാൻ പുണെ കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

കേരള പോലീസ് തിങ്കളാഴ്ച സനുവിനെ കാക്കനാട് കോടതിയിൽ ഹാജരാക്കിയപ്പോൾ മഹാരാഷ്ട്ര പോലീസ് പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചെങ്കിലും രേഖകളിലെ പോരായ്മ പരിഹരിക്കാൻ കോടതി നിർദേശിച്ചു.

ബുധനാഴ്ച സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സനുവിനെ പുണെയിലേക്ക് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്ര പോലീസ്.