അമ്പലവയല്‍(വയനാട്): പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിലായി. ചുള്ളിയോട് അഞ്ചാംമൈല്‍ സ്വദേശി ചെറുപുറം നാസര്‍ (49) ആണ് അറസ്റ്റിലായത്.

കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് അമ്പലവയല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

ഇയാളുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.