പുതുച്ചേരി: പൂട്ടിയിട്ട മദ്യക്കടയില്‍നിന്ന് മദ്യമെടുത്ത് മറിച്ചുവിറ്റ കേസില്‍ തഹസില്‍ദാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. 

അടച്ചിടല്‍കാലത്ത് മദ്യക്കടകള്‍ തുറന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയപ്പോഴാണ് തഹസില്‍ദാര്‍ കാര്‍ത്തിക്കും റവന്യൂ ഇന്‍സ്‌പെക്ടര്‍, ക്ലര്‍ക്ക് എന്നിവരും ചേര്‍ന്ന് മദ്യം എടുത്തത്. പിന്നീട് ഇതു മറിച്ചുവിറ്റതായി കണ്ടെത്തിയതോടെ മൂവര്‍ക്കുമെതിരേ കേസെടുക്കുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റുചെയ്തു.

സംഭവുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സ്ഥലംമാറ്റിയിട്ടുമുണ്ട്.

Content Highlights: looted liquor bottles and sold liquor to consumers; three arrested in puducherry