ആലപ്പുഴ: അഭിഭാഷക ചമഞ്ഞ് പ്രവര്‍ത്തിച്ചിരുന്ന സെസി സേവ്യറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ ജില്ലാ കോടതിയില്‍ ഇവര്‍ വ്യാജ അഭിഭാഷകയായി പ്രവര്‍ത്തിക്കുകയായിരുന്നു.

നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. എന്നാല്‍, നാളുകളായി ഒളിവിലായ ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇതിനെത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം.