കൊച്ചി: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി. പ്രാദേശിക നേതാവ് അറസ്റ്റില്‍. മുളവുകാട് പണ്ടാരപ്പറമ്പില്‍ പി.എസ്. ചന്ദ്രദാസനെ (65) യാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
ശരീര വേദന അനുഭവപ്പെട്ട പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്കിയ പരാതിയില്‍ ഞായറാഴ്ച മുളവുകാട് എസ്.ഐ. ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പ്രതി നിരവധി തവണ പീഡിപ്പിച്ചതായി സംശയിക്കുന്നുണ്ട്.
കര്‍ഷകമോര്‍ച്ച വൈപ്പിന്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ് പ്രതി. ഇയാളെ എല്ലാ പാര്‍ട്ടി ചുമതലകളില്‍നിന്നും നീക്കം ചെയ്തതായി ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി. അനില്‍ അറിയിച്ചു.