കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയിൽ. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരിൽനിന്ന് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി. രവി, അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ എന്നിവരുടെ നിർദേശപ്രകാരം ചടയമംഗലം എസ്.എച്ച്.ഒ. എസ്.ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ലിജോ സ്ട്രീറ്റ് റൈഡർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ പെൺകുട്ടിയെ അധിക്ഷേപിച്ചത്. ഇതിനുപിന്നാലെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പോലീസിനെ വെല്ലുവിളിക്കുകയും പലരെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

 

Content Highlights:lijo joy street rider instagram account owner lijo joy arrested by police