പുളിങ്കുന്ന്: പോക്‌സോ കേസില്‍ ഒളിവിലായിരുന്ന അഭിഭാഷകനെ തമിഴ്നാട്ടിലെ ദിണ്ടിഗലില്‍നിന്നു പുളിങ്കുന്ന് പോലീസ് പിടികൂടി. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, മങ്കൊമ്പ് ശ്രീശൈലം മലയാളത്തില്‍ പി. ഉമാശങ്കറിനെ(54)യാണ് അറസ്റ്റുചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ഡിസംബറിലാണു കേസെടുത്തത്.
പുളിങ്കുന്ന് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്കുമാറിന്റെ നിര്‍ദേശപ്രകാരം ഗ്രേഡ് എ.എസ്.ഐ. അനുകുമാര്‍, സി.പി.ഒ.മാരായ മാഹിന്‍, ജിബിന്‍, നിധിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.