ബെംഗളൂരു: ഓടിച്ചകാർ മറിഞ്ഞതിനെത്തുടർന്ന് അച്ഛൻ വഴക്കുപറയുമെന്ന് ഭയന്ന 20- കാരനായ നിയമ വിദ്യാർഥി ആത്മഹത്യചെയ്തു. ഹൊസൂർ സ്വദേശിയായ കൗശികിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞദിവസം അച്ഛന്റെ ഉടമസ്ഥതയിലുള്ള കാറുമായി കൗശിക് സുഹൃത്തുക്കളുമായി ആനേക്കലിൽ വരികയായിരുന്നു. പാർട്ടി നടത്തിയതിനുശേഷം സുഹൃത്തുക്കളെ ഹൊസൂരിലെത്തിച്ച് രാഹുൽ എന്ന മറ്റൊരു സൃഹൃത്തുമായി കൗശിക് വീണ്ടും ആനേക്കലിലേക്ക് വന്നു. ഇതിനിടെ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു.

നിസ്സാര പരിക്കേറ്റ യുവാക്കളെ പ്രദേശവാസികൾ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ ആശുപത്രിയിൽ പോകാതെ കൗശിക്കിന്റെ ആനേക്കലിലെ വാടകവീട്ടിലേക്കാണ് ഇരുവരും പോയത്. തുടർന്ന് രണ്ടുമുറികളിലായി ഇരുവരും ഉറങ്ങാൻകിടന്നു. രാഹുൽ കിടന്നമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് കൗശിക് സ്വീകരണമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.

ഏറെനേരം കഴിഞ്ഞ് മുറിപൂട്ടിയതറിഞ്ഞ രാഹുൽ ജനലിലൂടെ അയൽക്കാരെ വിളിച്ചുവരുത്തി. അപകടമുണ്ടാക്കിയതിൽ അച്ഛൻ വഴക്കുപറയുമെന്ന് കൗശിക് ഭയന്നിരുന്നതായി രാഹുൽ മൊഴിനൽകി.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:law student commits suicide after car accident in bengaluru