തിരുവനന്തപുരം: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റത്തിന് ഭാര്യ അറസ്റ്റില്‍. കേസില്‍ പാങ്ങോട് കാണിക്കര വട്ടക്കരിക്കകത്തുനിന്നും ശ്രീകാര്യം മടത്തുനട ലെയ്ന്‍ സുരേഷ്നിലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന എസ്.അഖില(30)യെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ഭര്‍ത്താവ് മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില്‍ കെ.ശിവപ്രസാദി(35)ന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തിയാണ് ഭാര്യയെ പോലീസ് അറസ്റ്റുചെയ്തത്.

2019-സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പുറ്റുമേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭാര്യ അഖില തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്നു. അവിടത്തെ ജീവനക്കാരനായ വിഷ്ണുവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു.

അഖിലയും രണ്ടുകുട്ടികളും വിഷ്ണുവിനൊപ്പം ശ്രീകാര്യത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ 10-ന് ഒളിവിലായിരുന്ന വിഷ്ണുവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അഖില. വിഷ്ണു രണ്ടാം പ്രതിയാണ്. വിളപ്പില്‍ശാല സ്റ്റേഷന്‍ എസ്.എച്ച്.ഒ. എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. വി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണിവരെ പോലീസ് അറസ്റ്റുചെയ്തത്.

content Highlights: lady arrested in husband`s suicide case