കുന്നംകുളം: നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും 1.75 ലക്ഷം രൂപ പിഴയും കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി വിധിച്ചു. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ വീട്ടില്‍ ജിതിനെ (29) യാണ് ജഡ്ജി എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം.

നിര്‍ധനകുടുംബാംഗമായ കുട്ടിയെ പ്രതി പലതവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളും പ്രതിയുടെ പേരിലുണ്ട്. വടക്കേക്കാട് എസ്.ഐ. പി.കെ. മോഹിത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചാവക്കാട് ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ.ജി. സുരേഷ്, എ.ജെ. ജോണ്‍സണ്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി.