കോഴിക്കോട്: ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ ഔദ്യോഗിക വാഹനത്തിന് നേരേ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. സംഭവത്തില്‍ പ്രമോദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്കെതിരേ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബൂത്തില്‍ കയറി വോട്ടിങ് മെഷീന് നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്.
എലത്തൂരിലെ പെട്രോള്‍ പമ്പില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും ഇയാള്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തില്‍ അതിക്രമം കാണിച്ച പ്രമോദിനെ പോലീസ് പിടികൂടിയപ്പോള്‍ | ഫയല്‍ചിത്രം | ഫോട്ടോ: പി.പ്രമോദ്കുമാര്‍
Content Highlights: kozhikode collectors vehicle attacked in collectorate