തലശ്ശേരി: കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ജൂണ്‍ ഒന്നിന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. കേസില്‍ കുറ്റം നിലനില്‍ക്കില്ലെന്ന മൂന്ന് പ്രതികളുടെ ഹര്‍ജി  അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) വെള്ളിയാഴ്ച തള്ളി. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി തീരുമാനിച്ചു. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂലവിധി ലഭിച്ചില്ല. 

സംഭവവുമായി ബന്ധപ്പെട്ട് പത്താളുകളുടെ പേരിലാണ് കേസ്. പ്രതികളുടെ പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മൂന്നാളുകളുടെ പേരിലുള്ളത് ഗൂഢാലോചനക്കുറ്റമാണ്. ഒന്നാം പ്രതിയായ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇവരുടെ പേരിലുള്ള കേസ്. ഫാ. റോബിന്‍ റിമാന്‍ഡിലാണ്.   

Content highlights: Kottiyoor rape case, Crime news, Thalassery