പേരാവൂർ(കണ്ണൂർ): കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയെ പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.തൊട്ടിൽ പാലം കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസ്മോനെയാണ്(32) ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് അറസ്റ്റ് ചെയ്തത്.

നാലുപ്രതികളുള്ള കേസിലെ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.ഒരാൾ കൂടി പിടിയിലാവാനുണ്ട്.ഡി.വൈ.എസ്.പിക്ക് പുറമെ എസ്.ഐ. ഇ.കെ.രമേശ്,എ.എസ്.ഐ. കെ.വി.ശിവദാസൻ,രജീഷ്,മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.കൊട്ടിയൂർ മേമലയിലെ ദമ്പതിമാരെ അക്രമിച്ച സംഘം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Content Highlights:kottiyoor gangrape case main accused arrested from andhra pradesh