കുന്ദമംഗലം: ജോളിയുടെ മക്കളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുട്ടികള്‍ രഹസ്യമൊഴി നല്‍കിയത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇരുവരും രഹസ്യമൊഴി നല്കാന് കുന്ദമംഗലം കോടതിയിലെത്തിയത്. കുട്ടികള്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ സംരക്ഷണയിലാണ്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ നല്കാന് കുട്ടികള്‍ക്ക് കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
koodathayi case: police record secret statement of Jolly's sons