കൊല്ലം: കൊല്ലം ഇടക്കുളങ്ങരയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് പറയുന്നത്.

കാണാത്തതിനെ തുടര്‍ന്ന് ജനല്‍ തകര്‍ത്ത് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)