കൊടൈക്കനാൽ: പതിനഞ്ചുകാരിയെ പീഡിപ്പിച്ചകേസിൽ സെമ്പകനൂരിലെ തൊഴിലാളികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. സെമ്പനുരിലെ കണ്ണൻ (40), രാജ്കുമാർ (31), കുറിഞ്ചിനഗറിലെ മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരേ ഗുണ്ടാനിയമവും ചുമത്തി. മൂവരും കൊടൈക്കനാലിലെ ഒരു തോട്ടത്തിലെ തൊഴിലാളികളാണ്.

കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി ചൈൽഡ് ലൈൻ പ്രവർത്തരാണ് കൊടൈക്കനാൽ വനിതാ പൊലീസിൽ പരാതി കൊടുത്തത്.

വനിതാപോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് മൂന്നുപേരെയും അറസ്റ്റ് ചെയ്ത് തേനി ജില്ലാജയിലിൽ അടച്ചു.

പിന്നീട് ദിണ്ടുക്കൽ എസ്.പി. റൗളിപ്രിയ ആവശ്യപ്പെട്ടതനുസരിച്ചുള്ള കളക്ടർ വിശാഖന്റെ ഉത്തരവ് പ്രകാരമാണ് ഇവരെ കൊടൈക്കനാൽ പോലീസ് ഗുണ്ടാനിയപ്രകാരം അറസ്റ്റ് ചെയ്ത് മധുര സെൻട്രൽ ജയിലിലടച്ചത്.